ശക്തമായ മഴയെ തുടർന്ന് താമരശേരി ചുരത്തിൽ മരം കൂട്ടത്തോടെ കടപുഴകി റോഡിലേക്ക് വീണു

0

ശക്തമായ മഴയെ തുടർന്ന് താമരശേരി ചുരത്തിൽ മരം കൂട്ടത്തോടെ കടപുഴകി റോഡിലേക്ക് വീണു. മരം വീണതിനെ തുടർന്ന് ഗതാഗതം തടസമുണ്ടായി. ആറാം വളവിനും ഏഴാംവളവിനും ഇടയിലാണ് മരങ്ങൾ വീണത്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായ കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ ചാലിയാറിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നു. ഇതോടെ മാവൂരിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പുലിയപ്പുറം, കേച്ചേരിക്കുന്ന് ഭാഗങ്ങളിലാണ് വെള്ളം കയറിയത്. വീട്ടുകാർ ബന്ധു വീടുകളിലേക്ക് മാറി.

കനത്ത മഴയിൽ മരം വീണ് ഫാറൂഖ് കോളേജ് കെട്ടിടം തകർന്നു. ക്ലാസ്സിൽ കുട്ടികളുണ്ടായിരുന്ന സമയത്തായിരുന്നു അപകടം. മുക്കം ഓഗസ്റ്റ്യമുഴിയിൽ കാർ വെള്ളക്കെട്ടിൽ കുടുങ്ങി. തൃശൂർ പുത്തൂരിൽ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കട പുഴകി വീണു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here