സുരക്ഷിതമല്ലാതെ വാഹനങ്ങൾ നിരത്തിൽ ഇറക്കിയതിന് 1,700 പേർക്ക് പിഴ ചുമത്തിയതായി ദുബായ് പൊലീസ്

0

സുരക്ഷിതമല്ലാതെ വാഹനങ്ങൾ നിരത്തിൽ ഇറക്കിയതിന് 1,700 പേർക്ക് പിഴ ചുമത്തിയതായി ദുബായ് പൊലീസ്. തകരാറിലായ വാഹനങ്ങൾ ഓടിച്ചതിന് 2022 ജൂൺ വരെയുള്ള കാലയളവിൽ 1,704 പേർക്കും പിഴ ചുമത്തി. വാഹനങ്ങൾ കൃത്യമായി പരിപാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

പതിവായി നടക്കുന്ന സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് നിയമലംഘകരെ പൊലീസ് പിടികൂടിയത്. തകരാറുള്ള ടയറുകളുമായി ബന്ധപ്പെട്ട് 2,166 നിയമലംഘനങ്ങളും സുരക്ഷാ മാനദണ്ഡങങ്ങൾ പാലിക്കാതെ വാഹനമോടിച്ചതിന് 2,215 കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തു.

Leave a Reply