ലഹരിമരുന്ന് കടത്ത്; കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ;

0

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയ പ്രവാസി ഇന്ത്യക്കാരനെ തൂക്കിലേറ്റാൻ വിധിച്ച് ക്രിമിനൽ കോടതി. 11,000 ദിനാർ വിപണി മൂല്യമുള്ള ലഹരിമരുന്നാണ് ഇയാൾ കടത്തിയത്.

കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എൻഫോഴ്സ്മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യൂറോപ്യൻ രാജ്യത്ത് നിന്നും പോസ്റ്റൽ മാർഗമാണ് ലഹരിമരുന്ന് അടങ്ങിയ പാർസൽ കുവൈത്തിലെത്തിയത്. ഒരു കിലോയിലേറെ ഹാഷിഷ് കുവൈത്തിലെത്തിച്ചതായി പ്രതി സമ്മതിച്ചിരുന്നു.

കസ്റ്റംസിന്റെ കണ്ണിൽപ്പെടാതെ രക്ഷപ്പെടാൻ ചോക്കലേറ്റ് ബോക്സിൽ ഒളിപ്പിച്ചാണ് ഇവ രാജ്യത്തെത്തിച്ചതെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here