ധനമന്ത്രി നിർമ്മല സീതാരാമനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി.ചിദംബരം.

0

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി.ചിദംബരം. ആത്മവിശ്വാസം നഷ്ടപ്പെട്ട ധനമന്ത്രി സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ അന്യഗ്രഹങ്ങളുടെ സഹായം തേടുകയാണെന്ന് ചിദംബരം പരിഹസിച്ചു.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൽ ധനമന്ത്രിക്ക് വിശ്വാസമില്ല. മുഖ്യസാമ്പത്തിക ഉപദേഷ്ടാവിനെയല്ല ജ്യോത്സനെയാണ് അവർക്ക് നിയമിക്കേണ്ടതെന്നും ചിദംബരം പറഞ്ഞു.പണപ്പെരുപ്പം 7.01ഉം തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനമായും ഉയർന്ന ദിവസം ധനമന്ത്രി ജൂപ്പിറ്ററിന്റേയും പ്ലൂട്ടോയുടേയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തതതിൽ തനിക്ക് ഒട്ടും അദ്ഭുതമില്ലെന്നും ചിദംബരം പറഞ്ഞു.

പണപ്പെരുപ്പം രാജ്യ​െത്ത ദരിദ്രരെ ബാധിച്ചില്ലെന്ന പ്രസ്താവനയുമായി കേന്ദ്ര മന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ പാവപ്പെട്ടവരെ രക്ഷിച്ചെന്നും മന്ത്രി ട്വീറ്റ് ചെയ്തു. പുതിയ കണക്കുകൾ പ്രകാരം പണപ്പെരുപ്പം 7.01 ശതമാനം എന്ന ആശങ്കാജനകമായ സ്ഥിതിയിലാണ്. അപ്പോഴാണ് മന്ത്രി പുതിയ അവകാശവാദവുമായി രംഗത്ത് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here