കാടാച്ചിറയിലെ എ.ടി.എമ്മിനുള്ളിൽ മൂർഖൻ പാമ്പ്

0

കാടാച്ചിറയിലെ എ.ടി.എമ്മിനുള്ളിൽ മൂർഖൻ പാമ്പ്. പണം പിൻവലിക്കാനായി എ.ടി.എമ്മിനുള്ളിൽ കയറിയ യുവതിയാണ് പാമ്പിനെ കണ്ടത്. അവർ ഭയന്ന് ഉടൻതന്നെ പുറത്തേക്കോടി. കാടാച്ചിറ ബസ്സ്റ്റോപ്പിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനുള്ളിലാണ് മൂർഖൻപാമ്പിനെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം. ഏതാണ്ട് ഒരടിമാത്രം നീളമുള്ള ചെറിയ പാമ്പായിരുന്നു. ആളുകളെ കണ്ടതോടെ പാമ്പ് പത്തിവിടർത്തി ചീറ്റി. നാട്ടുകാരനായ യുവാവ് പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. വൈകിട്ടോടെ പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറി.

Leave a Reply