സ്‌കൂൾ വിദ്യാർത്ഥിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

0

സ്‌കൂൾ വിദ്യാർത്ഥിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കൻ വീട്ടിൽ സിബി(34)യാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച ചെമ്പുക്കാവ് ജങ്ഷനിലാണ് സംഭവം. ബസ് സ്റ്റോപ്പിൽ ആരുമില്ലാത്ത തക്കംനോക്കി ഇയാൾ ഓട്ടോ നിർത്തി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സമാന കേസിൽ ഇയാൾ മുൻപും അറസ്റ്റിലായിട്ടുണ്ട്.

ഈസ്റ്റ് എസ്.എച്ച്.ഒ. പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർ എസ്. ഗീതുമോൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം. രതിമോൾ, സി.പി.ഒ.മാരായ പി. ഹരീഷ്‌കുമാർ, വി.ബി. ദീപക് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply