കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു; വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ

0

ചെന്നൈ: തമിഴ്‌നാട് വിഴുപ്പുറത്ത് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ. വിദ്യാർത്ഥിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ തിരുവള്ളൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രാവിലെ സ്‌കൂളിലെത്തിയ പെൺകുട്ടി ഹോസ്റ്റലിലേക്ക് മടങ്ങിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് കള്ളക്കുറിച്ചിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് പുതിയ സംഭവ വികാസങ്ങൾ. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രദേശത്ത് വൻ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരികെ വിദ്യാർത്ഥിനി എത്താത്തതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ഹോസ്റ്റൽ ജീവനക്കാരെ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

Leave a Reply