ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കണം: V.H.അലിയാർ ഖാസിമി 

0

പെരുമ്പാവൂർ: ഭരണകൂട ഭീകരതയ്ക്കും ഫാസിസ്റ്റ് അക്രമങ്ങൾക്കുമെതിരെ എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 2022 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ സംഘടിപ്പിക്കുന്ന സ്വതന്ത്ര്യ സംരക്ഷണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ നടന്നു. മഹല്ല് കൂട്ടായ്മ ജില്ലാ ചെയർമാൻ മുഹമ്മദ് വെട്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മഹല്ല് കൂട്ടായ്മ രക്ഷാധികാരി വി.എച്ച്. അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു. ഭരണഘടന അട്ടിമറിക്കുന്നതിനെതിരെ യും, ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയും മുഴുവൻ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം, പഞ്ചായത്ത്, മഹല്ല് തലങ്ങളിൽ സ്വാതന്ത്ര്യ സംരക്ഷണ സംഗമങ്ങളും, സന്ദേശയാത്രകളും സംഘടിപ്പിക്കും. ക്യാമ്പയിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് 15 ന് പെരുമ്പാവൂരിൽ സ്വാതന്ത്ര്യ സംരക്ഷണ റാലിയും, സമ്മേളനവും സംഘടിപ്പിക്കും. റാലി പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ പരിസരത്തു നിന്നും വൈകിട്ട് 3 മണിക്ക് റാലി ആരംഭിക്കും, പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ സംരക്ഷണസമ്മേളനം നടക്കും. പെരുമ്പാവൂർ മക്ക മസ്ജിദിന് എതിർവശത്തുള്ള കെ.പി.എം ബിൽഡിങ്ങിൽ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്ത് നിർവ്വഹിച്ചു. മഹല്ല് കൂട്ടായ്മ രക്ഷാധികാരി ഇസ്മായിൽ ഫൈസി വണ്ണപ്പുറം, അബൂബക്കർ ഫാ‌റൂഖി, വിഎച്ച് സുലൈമാൻ മൗലവി, അബ്ദുൾ സലാം ബാഖവി, മഹല്ല് കൂട്ടായ്മ വർക്കിങ്ങ് ചെയർമാൻ ഷരീഫ് പുത്തൻപുര, ജനറൽ സെക്രട്ടറി അമീർ പുറയാർ, ചീഫ് കോഡിനേറ്റർ ടി.എ. മുജീബുറഹ്മാൻ തച്ചവള്ളത്ത്, ജില്ലാ ട്രഷറർ C.Y.മീരാൻ കണ്ടന്തറ, വൈസ് ചെയർമാൻ കെ.കെ. ഇബ്രാഹിം മാഞ്ഞാലി, എം.എസ്.അലിയാർ ഹാജി പറക്കോട്, മഹല്ല് കൂട്ടായ്മ ജില്ലാ സെക്രട്ടറിമാരായ പി.എ.നാദിർഷ കൊടികുത്തുമല, എം.എം നാദിർഷ തോട്ടക്കാട്ടുകര, നൗഫൽ കമാൽ ചക്കരപ്പറമ്പ്, ജമാൽ ഏലൂക്കര, ജബ്ബാർ പുന്നക്കാടൻ, അൻസിൽ പാടത്താൻ, മാവൂടി മുഹമ്മദ് ഹാജി, ഹൈദ്രോസ് ഹാജി കാരോത്ത്കുഴി, നിസാർ, മേലേത്ത് കാഞ്ഞിരമറ്റം, മുഹമ്മദ് നിസാർ മുനമ്പം, എൻ.കെ ഷംസുദ്ദീൻ നൊച്ചിമ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here