വാഹന പരിശോധനയ്ക്കിടെ എസ്ഐക്കും ഡ്രൈവർക്കും നേരെ ആക്രമണം

0

വാഹന പരിശോധനയ്ക്കിടെ എസ്ഐക്കും ഡ്രൈവർക്കും നേരെ ആക്രമണം. കസബ പൊലീസ് സ്റ്റേഷനിലെ എസ്ഐ എസ് അഭിഷേകിനും ഡ്രൈവർ മുഹമ്മദ് സക്കറിയയ്ക്കുമാണ് പരുക്കേറ്റത്. ആക്രമിച്ച കോട്ടപ്പറമ്പ് സ്വദേശി വിപിൻ പത്മനാഭൻ, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെ അറസ്റ്റ് ചെയ്തു.

പുലർച്ചെ മൂന്നു മണിക്ക് പാളയത്തുവച്ചാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പൊലീസ് ഇവരോട് കാര്യങ്ങൾ തിരക്കിയിരുന്നു. തുടർന്ന് വാഹനത്തിന്റെ പേപ്പറുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന പ്രതികൾ കയ്യേറ്റം ചെയ്യുകയായിരുന്നു.

എസ്ഐയുടെ കൈയ്ക്കും ഡ്രൈവറുടെ തലയ്ക്കുമാണ് പരുക്കേറ്റത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്

Leave a Reply