പരിശീലനപ്പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്‌ 21 വിമാനം തകര്‍ന്നു വീണ്‌ രണ്ടു പൈലറ്റുമാര്‍ മരിച്ചു

0

പരിശീലനപ്പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്‌ 21 വിമാനം തകര്‍ന്നു വീണ്‌ രണ്ടു പൈലറ്റുമാര്‍ മരിച്ചു.
രാജസ്‌ഥാനില്‍ ഇന്നലെ രാത്രി ഒമ്പത്‌ മണിയോടെയായിരുന്നു അപകടം. ബാര്‍മര്‍ ജില്ലയിലെ ഭീംദ ഗ്രാമത്തില്‍ അരക്കിലോമീറ്റര്‍ ചുറ്റളവിലാണ്‌ വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ പ്രദേശത്തെ ജില്ലാ കളക്‌ടറും പൊലീസ്‌ സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്‌ഥരും സംഭവസ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്‌. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്‌തമായിട്ടില്ല.

Leave a Reply