കൊട്ടാരക്കരയിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0

കൊട്ടാരക്കരയിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് കാണാതായ പതിനെട്ടുകാരനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലം സ്വദേശി വിഷ്ണുലാലിനെയാണ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കു മുൻപാണ് വിഷ്ണുലാൽ വീടു വിട്ടിറങ്ങിയത്. വിഷ്ണുവിനായി അന്വേഷണം നടക്കുന്നതിനിടെ കൊട്ടാരക്കര വല്ലത്ത് റബർ തോട്ടത്തിനോട് ചേർന്നുള്ള പാറമടയിലെ കുളത്തിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടത്.

വിഷ്ണുലാലിനെതിരെ ഇവരുടെ ബന്ധുവായ സ്ത്രീ ഒരാഴ്ച മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ മനംനൊന്ത് വീടുവിട്ടിറങ്ങുകയായിരുന്നു. വീട്ടിലെ മരുന്നും മറ്റും കാണുന്നില്ലെന്നായിരുന്നു പരാതി. ഇതിന്റെ പേരിൽ വിഷ്ണുവിന്റെ അച്ഛനിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. ബന്ധുക്കൾ തമ്മിലുള്ള വിരോധത്തിന്റെ പേരിലുള്ള പരാതിയെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

തെറ്റായ പരാതിയുടെ പേരിൽ അച്ഛനെ പൊലീസ് ചോദ്യംചെയ്തത് വിഷ്ണുലാലിന് മനോവിഷമമുണ്ടാക്കി. മൊബൈൽ ഫോണും പണവുമൊക്കെ വീട്ടിൽ വച്ചിട്ടാണ് വിഷ്ണു വീട് വിട്ടിറങ്ങിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛൻ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന് മനസിലാക്കി പൊലീസിൽ അറിയിക്കുകയായിരുന്നു. അച്ഛന് മകനും മാത്രമായിരുന്നു വീട്ടിൽ താമസം.

LEAVE A REPLY

Please enter your comment!
Please enter your name here