അമരാവതി കൊലപാതകം; പ്രതികളിലൊരാൾക്ക്, കൊലയ്ക്കു മുൻപ് വിദേശ ഫോൺ കോൾ വന്നെന്നു ദേശീയ അന്വേഷണ ഏജൻസി

0

മുംബൈ ∙ അമരാവതിയിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ചയാളെ വധിച്ച കേസിലെ പ്രതികളിലൊരാൾക്ക്, കൊലയ്ക്കു മുൻപ് വിദേശ ഫോൺ കോൾ വന്നെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയെ അറിയിച്ചു. നൂപുറിന്റെ പ്രവാചകനിന്ദാ പരാമർശവുമായി ബന്ധപ്പെട്ടായിരുന്നു സംസാരമെന്നാണു കരുതുന്നത്.

കുറ്റകൃത്യത്തിലെ വിദേശ ബന്ധം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. എന്നാൽ വിദേശത്തുള്ള ബന്ധുക്കളാണു ഫോൺ ചെയ്തതെന്നു പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ മാസം 21നു രാത്രിയാണു മരുന്നുകട ഉടമ ഉമേഷ് കോൽഹെ കൊല്ലപ്പെട്ടത്. പ്രതികൾ 7 പേരും എൻഐഎ കസ്റ്റഡിയിൽ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here