തിരുവനന്തപുരം: കൊല്ലത്തെ അഗ്നിപഥ് റിക്രൂട്ട്മെന്‍റ് റാലിയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കുന്നതിനുള്ള തീയതി ചില സാങ്കേതിക കാരണങ്ങളാൽ ആഗസ്റ്റ് ഒന്നിനു പകരം ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റിയതായി തിരുവനന്തപുരത്തെ ആർമി റിക്രൂട്ട്‌മെന്‍റ് ഓഫിസ് അറിയിച്ചു.
ആഗസ്റ്റ് അഞ്ചു മുതൽ സെപ്റ്റംബർ മൂന്നുവരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ റാലി 2022 നവംബർ 15 മുതൽ നവംബർ 30 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും.