ഉത്തര്‍പ്രദേശില്‍ വ്യാജഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ നടപടി

0

ഉത്തര്‍പ്രദേശില്‍ വ്യാജഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരെ നടപടി. മുന്‍ എസ്പി ഉള്‍പ്പടെ 13 പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

2021 മാ​ര്‍​ച്ച് 31ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബാ​ല​ച​ന്ദ്ര എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സു​കാ​ര്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ബാ​ല​ച​ന്ദ്ര​യു​ടെ ഭാ​ര്യ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ എ​സ്പി അ​ങ്കി​ത് മി​ത്ത​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​മി​ത് കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, ശ്രാ​വ​ൺ കു​മാ​ർ സിം​ഗ്, അ​നി​ൽ കു​മാ​ർ സാ​ഹു, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ഉ​മാ ശ​ങ്ക​ർ, ശി​വാ​ന​ന്ദ് ശു​ക്ല, റ​യീ​സ് ഖാ​ൻ, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ധ​ർ​മേ​ന്ദ്ര കു​മാ​ർ, രാ​ഹു​ൽ യാ​ദ​വ്, ദീ​ൻ​ദ​യാ​ൽ സി​ങ്, രാം​കേ​ഷ് കു​ശ്വാ​ഹ, ര​മേ​ഷ് ച​ന്ദ്ര കൂ​ടാ​തെ മ​റ്റ് ചി​ല​ർ​ക്കു​മെ​തി​രെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

Leave a Reply