അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിനതടവ്

0

പാലക്കാട്: അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം കഠിനതടവ്. പട്ടാമ്പി അതിവേഗ കോടതിയുടേതാണ് ഉത്തരവ്.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കോങ്ങാട് സ്വദേശി അയൂബ് കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി.

രണ്ടേമുക്കാല്‍ ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കാനും കോടതി വിധിച്ചു.

Leave a Reply