പോക്‌സോ നിയമപ്രകാരം 2020-ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 47,221 കേസുകളെന്നു കേന്ദ്ര സര്‍ക്കാര്‍

0

ന്യൂഡല്‍ഹി: പോക്‌സോ നിയമപ്രകാരം 2020-ല്‍ മാത്രം രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 47,221 കേസുകളെന്നു കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 39.6% കേസുകളിലാണു വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചതെന്നും കേന്ദ്ര വനിതാ-ശിശു വികസനമന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ പറഞ്ഞു.
സി.പി.എം. എം.പി: എസ്. വെങ്കടേശന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍പ്രദേശിലാണെന്നാണ് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്. 2020-ല്‍ 6,898 കേസുകളാണു യു.പിയില്‍ രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്ര(5,687), മധ്യപ്രദേശ്(5,648) എന്നീ സംസ്ഥാനങ്ങളാണു തൊട്ടുപിന്നിലുള്ളത്.
എന്നാല്‍, ഉത്തര്‍പ്രദേശില്‍ 70.7% കേസുകളിലും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചു. എന്നാല്‍, മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇത് യഥാക്രമം 30.9 ശതമാനവും 37.2 ശതമാനവുമാണ്. അതേസമയം, തുടര്‍ച്ചയായി മൂന്നു വര്‍ഷവും 100% കേസുകളിലും ശിക്ഷ വിധിച്ച സംസ്ഥാനമെന്ന റെക്കോഡ് മണിപ്പുര്‍ സ്വന്തമാക്കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply