കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

0

കോഴിക്കോട്: കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുളിമുറി ദൃങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചുവച്ച ബാലുശ്ശേരി കരുമല മഠത്തിൽ റിജേഷിനെയാണ് (31) പൊലീസ് പിടികൂടിയത്.

കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ട് ബഹളം വയ്ക്കുകയായിരുന്നു. സ്ത്രീയുടെ ബഹളം കേട്ട് ഫോൺ എടുത്ത് രക്ഷപെടാൻ ശ്രമിക്കവെ യുവാവിനെ ആളുകൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

മൊബൈൽ ഫോൺ ഉപയോഗിച്ച് ഇത്തരത്തിൽ ഒട്ടേറെ ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് സംശയിക്കുന്നു. ഫോൺ സൈബർ സെല്ലിന്റെ പരിശോധനക്ക് അയച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply