കുളവിക്കോണത്തെ ഇലക്ട്രോണിക് കടയിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

0

നെടുമങ്ങാട്: കുളവിക്കോണത്തെ ഇലക്ട്രോണിക് കടയിലെ ജീവനക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. തൊളിക്കോട് തച്ചൻകോട് മലയടി തടത്തരികരിത്തുവീട്ടിൽ ആനന്ദി(23)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു ഇയാൾ കടയിൽനിന്ന് ഫോൺ മോഷ്ടിച്ചത്. കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി ജീവനക്കാരി കാണാതെ 15,000 രൂപ വില വരുന്ന ഫോണും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ജീവനക്കാരി പുറത്തിറങ്ങി നോക്കിയപ്പോൾ കാവിനിറത്തിലുള്ള മുണ്ട് ധരിച്ച് ഒരു യുവാവ് ഓടിപ്പോകുന്നത് കണ്ടു.
ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം യുവാവിനെ ഓടിച്ച് പിടി കൂടുകയായിരുന്നു.മോഷണം നടത്തിയ മൊബൈൽ ഫോൺ പ്രതി ഒരു മൊബൈൽ ഷോപ്പിൽ വിൽപന നടത്താൻ എത്തിച്ചതും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.`

LEAVE A REPLY

Please enter your comment!
Please enter your name here