രാജ്യത്തെ അതീവസുരക്ഷിത സൈനിക മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ അനധികൃതമായി കടന്നുകയറിയ യുവാവ് അറസ്റ്റിൽ.

0

രാജ്യത്തെ അതീവസുരക്ഷിത സൈനിക മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ അനധികൃതമായി കടന്നുകയറിയ യുവാവ് അറസ്റ്റിൽ. കൊല്ലം ആശ്രാമം സ്വദേശി വിജയ് എബ്രഹാമിനെയാണ്(31) നാവിക അക്കാദമി അധികൃതരുടെ പരാതിയിൽ പയ്യന്നൂർ പൊലിസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രങ്ങളിലൊന്നായ ഏഴിമല നാവിക അക്കാദമയിൽ കഴിഞ്ഞ ദിവസമാണ് യുവാവ് സുരക്ഷാ ക്രമീകരണങ്ങൾ മറികടന്നുകൊണ്ടു കയറിപറ്റിയത്. സൈനികനെന്ന ഭാവേന ഇയാൾ ഒരുദിവസം ഇവിടെ താമസിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞതിനു ശേഷം നാവിക ഉദ്യോഗസ്ഥർ പിടികൂടി പയ്യന്നൂർ പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പൊലിസ് ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കുറ്റാരോപിതനായ യുവാവിന് മാനസികവിഭ്രാന്തിയുള്ളതായി പൊലിസ് സംശയിക്കുന്നുണ്ട്. ഇയാൾ ഒരുദിവസം അക്കാദമിയിൽ താമസിച്ചതായും വിവരമുണ്ട്

Leave a Reply