ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ തുലച്ച പൊലീസുകാരൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവെച്ച് മരിച്ചു

0

കോയമ്പത്തൂർ: ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ തുലച്ച പൊലീസുകാരൻ ഡ്യൂട്ടിക്കിടെ സ്വയം വെടിവെച്ച് മരിച്ചു. വിരുതുനഗർ സ്വദേശി കാളിമുത്തുവാണ് (29) ജീവനൊടുക്കിയത്. കോയമ്പത്തൂർ ഗാന്ധിപുരം ജയിൽ മൈതാനത്ത് സർക്കാർ പ്രദർശനമേളയിൽ തമിഴ്നാട് പൊലീസ് പവലിയനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് സംഭവം. വെടിയൊച്ചകേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയറിന്‍റെ ഭാഗത്താണ്​ വെടിവെച്ചത്. മാസങ്ങളായി ഓൺലൈൻ റമ്മിയിൽ മുഴുകിയിരുന്ന കാളിമുത്തു നിരവധി പേരിൽനിന്ന്​ കടം വാങ്ങിയിരുന്നു. മൊത്തം 20 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ്​ കുടുംബാംഗങ്ങളോട് പറഞ്ഞത്. ​ ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം ബാധിച്ച നിലയിലായിരുന്നു കാളിമുത്തുവെന്ന് പൊലീസ്​ കേന്ദ്രങ്ങൾ അറിയിച്ചു. ഭാര്യയും രണ്ട്​ മക്കളുമുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here