മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

0

മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഹൈദരാബാദിലാണ് സംഭവം. പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. റോ​ഡി​ല്‍ കൂ​ടി പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മാ​ല​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് പേ​ര്‍ ചേ​ര്‍​ന്ന് ക​വ​ര്‍​ന്ന​ത്. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​സി​ടി​വി പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു.

ഇ​വ​രെ പ്ര​തി​കൂ​ടു​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ളി​ലൊ​രാ​ള്‍ കൈ​യി​ലി​രു​ന്ന ക​ത്തി​യെ​ടു​ത്ത് പോ​ലീ​സു​കാ​ര​നെ കു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി​ക​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​വ​രെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Leave a Reply