നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി

0

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. എടവനക്കാട് താന്നപ്പിളളി വീട്ടിൽ രഞ്ജു (39) നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി നിരജ് കുമാർ ഗുപ്തയാണ് ഉത്തരവിട്ടത്. ഞാറക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 4 വർഷത്തിനുള്ളിൽ കൊലപാതക ശ്രമം, അടി പിടി, തട്ടി കൊണ്ടുപോകൽ തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ സൈജു തങ്കച്ചൻ എന്നയാളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പയുമത്തി നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 36 പേരെ നാടു കടത്തി. 57 പേരെ ജയിലിലടച്ചു. കുറ്റവാളികൾക്കെതിരെയുള്ള കർശന നടപടി തുടരുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here