വെള്ള സൈലോ കാറിലെത്തിയ നാലംഗം സംഘം കാൽനടയാത്രക്കാരിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു

0

കാറിലെത്തിയ സംഘം കാൽനടയാത്രക്കാരിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെന്ന് പരാതി. തിരുവനന്തപുരം നേമം മണലിവിളയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് കാറിൽ കയറ്റിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്ന് വഴിയിൽ ഉപേക്ഷിച്ചത്.

വെള്ള സൈലോ കാറിലെത്തിയ നാലംഗം സംഘം കാറിൽക്കയറ്റി കൊണ്ട് പോയി കാട്ടാക്കട പൂവച്ചൽ ഭാഗത്ത് ഉപേക്ഷിച്ചു എന്നാണ് പരാതി. പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാർ പോലീസിനെ അറിയിച്ചതോടെയാണ് കാറിനെ പിന്തുടർന്ന് പോലീസ് അന്വേഷിച്ചത്.

അന്വേഷണത്തിനൊടുവിൽ വഴിയിൽ കണ്ടെത്തിയ ഇവരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. ദേഹത്ത് മയക്കുമരുന്ന് കുത്തിവെച്ചതായി ഇവർ പോലീസിനോട് പറഞ്ഞു. കാറിന്‍റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply