വധശ്രമ കേസിൽ 26 വർഷമായി ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ

0

വാടാനപ്പള്ളി: വധശ്രമ കേസിൽ 26 വർഷമായി ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ.
അഞ്ചങ്ങാടി സ്വദേശി പുതുവീട്ടിൽ മുബാറക്ക് എന്നയാളെ സംഘം ചേർന്ന് ആക്രമിച്ചതിന് വാടാനപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ പ്രതി വാടാനപ്പള്ളി വ്യാസനഗറിൽ വലിയ താഴത്ത് വീട്ടിൽ ഷാഹുലാണ് (53) അറസ്റ്റിലായത്. ഏങ്ങണ്ടിയൂരിൽനിന്ന് ശനിയാഴ്ച ഉച്ചയോടെ വാടാനപ്പള്ളി എസ്.ഐ വിവേക് നാരായണനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

1996ലാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന​ത്. കേ​സി​ൽ ജാ​മ്യ​മെ​ടു​ത്ത ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ൽ പോ​യി വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ക​യും പി​ന്നീ​ട്​ നാ​ട്ടി​ലെ​ത്തി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മാ​റി താ​മ​സി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. സി.​പി.​ഒ​മാ​രാ​യ സു​നീ​ഷ്, ധ​നീ​ഷ്, ഷി​ജി​ത്ത് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. തൃ​ശൂ​ർ പ്രി​ൻ​സി​പ്പ​ൽ അ​സി​സ്റ്റ​ന്‍റ്​ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

LEAVE A REPLY

Please enter your comment!
Please enter your name here