തൃപ്പൂണിത്തറയിലെ ഫാമില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍

0

കൊച്ചി: തൃപ്പൂണിത്തറയിലെ ഫാമില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. തെരുവുനായ്ക്കള്‍ കടിച്ചുകൊന്നെന്നാണ് സംശയം.

തൃ​പ്പൂ​ണി​ത്ത​റ സ്വ​ദേ​ശി​യാ​യ ക​ള​രി​ക്ക​ല്‍ വി​ശ്വം​ഭ​ര​ന്‍റെ 160 താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്. തെ​രു​വു​നാ​യ്ക്ക​ള്‍ രാ​ത്രി ഇ​വ​യു​ടെ കൂ​ട്ടി​ല്‍ ക​ട​ന്ന് താ​റാ​വു​ക​ളെ ക​ടി​ച്ചു​കൊ​ന്നെ​ന്നാ​ണ് സം​ശ​യം.

ഒ​രെ​ണ്ണ​ത്തി​ന് 300 രൂ​പ വീ​തം ന​ല്‍​കി വാ​ങ്ങി​യ താ​റാ​വു​ക​ളാ​ണ് ച​ത്ത​ത്. പ്ര​ദേ​ശ​ത്ത് അ​ടു​ത്തെ​യി​ടെ​യാ​യി തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Leave a Reply