ഭക്ഷണം വാങ്ങിയതിന് പണം ചോദിച്ചതിന്‍റെ പേരിൽ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ ക്രൂരമായി മർദിച്ച ശേഷം ഹോട്ടൽ തല്ലിത്തകർത്തു

0

ആലുവ: ഭക്ഷണം വാങ്ങിയതിന് പണം ചോദിച്ചതിന്‍റെ പേരിൽ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ ക്രൂരമായി മർദിച്ച ശേഷം ഹോട്ടൽ തല്ലിത്തകർത്തു. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹോട്ടലുടമ അമ്പാട്ടുകാവ് സ്വദേശി ദിലീപി (48)നെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കന്പിവടിയ്ക്കാണ് ഹോട്ടലുടമയെ മർദിച്ചതെന്നു പോലീസ് പറഞ്ഞു.

പു​ളി​ഞ്ചോ​ട് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം മൈ ​ട​ർ​ക്കി​ഷ് മ​ന്തി എ​ന്ന ഹോ​ട്ട​ലി​ലാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്. എ​ട​ത്ത​ല, പേ​ങ്ങാ​ട്ടു​ശേ​രി, കോ​മ്പാ​റ സ്വ​ദേ​ശി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ന്ന് പോലീസ് പ​റ​ഞ്ഞു. ഇ​തി​നി​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ തി​രി​ച്ച​റി​ഞ്ഞ അ​ക്ര​മി​ക​ളാ​യ ര​ണ്ടു​പേ​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​താ​യാ​ണ് സൂ​ച​ന.

അ​ക്ര​മി​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യും ഹോ​ട്ട​ലി​ൽ നി​ന്നു ഭ​ക്ഷ​ണം പാ​ർ​സ​ലാ​യി വാ​ങ്ങി​യി​രു​ന്നു. കാ​ർ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ പു​റ​ത്തേ​ക്ക് വി​ളി​ച്ചാ​ണ് ഓ​ർ​ഡ​ർ ന​ൽ​കി​യ​ത്. പാ​ർ​സ​ൽ കി​ട്ടി​യ​തോ​ടെ പ​ണം ന​ൽ​കാ​തെ കാ​റോ​ടി​ച്ച് പോ​യെ​ന്നു ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പി​റ്റേ​ന്നു ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ത്തി​യ സം​ഘ​ത്തെ ഹോ​ട്ട​ലു​ട​മ ദി​ലീ​പ് തി​രി​ച്ച​റി​ഞ്ഞ​തി​നാ​ൽ മു​ൻ​കൂ​റാ​യി പ​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സം​ഘ​ത്തി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങി വ​ന്നു തു​ക ഗൂ​ഗി​ൾ പേ ​വ​ഴി ന​ൽ​കി.

തു​ട​ർ​ന്നു മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ സം​ഘം ദി​ലീ​പി​നോ​ടു പ​വ​ർ​ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ ന​ൽ​കി​യ പ​വ​ർ ബാ​ങ്കു​മാ​യി സം​ഘം പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ദി​ലീ​പ് അ​തു പി​ടി​ച്ചു വാ​ങ്ങി. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ പ്ര​തി​ക​ൾ അ​ര​മ​ണി​ക്കൂ​റി​ന​കം തി​രി​ച്ചെ​ത്തി​യാ​ണ് കൗ​ണ്ട​റി​ലി​രു​ന്ന ദി​ലീ​പി​നെ ക​മ്പി​വ​ടി​ക്ക് അ​ടി​ച്ച​ത്.

ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്ന ഒ​രാ​ൾ അ​ക്ര​മം മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ ഇ​യാ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ടി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ മ​റ്റു​ള്ള​വ​രും ജീ​വ​ന​ക്കാ​രും ഹോ​ട്ട​ലി​ന് പു​റ​കി​ലൂ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ ത​ല​യി​ൽ പ​ത്ത് സ്റ്റി​ച്ച് ഉ​ണ്ട്. വ​ല​തു​കൈ ഒ​ടി​ഞ്ഞു. ഹോ​ട്ട​ലി​ലെ ചി​ല്ല്മേ​ശ​ക​ൾ, ക​സേ​ര​ക​ൾ, അ​ല​മാ​ര എ​ന്നി​വ​യും ത​ല്ലി​ത്ത​ക​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here