സൈക്കിൾ യാത്രികനായ 40 കാരനെ റോഡിലിട്ട് കുത്തിക്കൊന്ന് 15 കാരി

0

സൈക്കിൾ യാത്രികനായ 40 കാരനെ റോഡിലിട്ട് കുത്തിക്കൊന്ന് 15 കാരി. സ്‌കൂട്ടറിൽ സഞ്ചരിക്കവെ ഹോണടിച്ചിട്ട് കേൾക്കാത്തതിലുള്ള ദേഷ്യത്തിലാണ് പെൺകുട്ടി 40കാരനെ കുത്തിക്കൊന്നത്. സൈക്കിൾ യാത്രക്കാരനും കേൾവി വൈകല്യവുമുള്ള സുധാമ ലാഡർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഹോണടിച്ചിട്ട് കേൾക്കാതെ വന്നതോടെ കലിമൂത്ത പെൺകുട്ടി സ്‌കൂട്ടർ നിർത്തി ഇറങ്ങി ഇയാളെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായികുന്നു.

അമ്മയോടൊപ്പം സ്‌കൂട്ടിയിൽ സഞ്ചരിക്കവെയാണ് പെൺകുട്ടി ഇയാളെ കുത്തിക്കൊന്നത്. റായ്പുരിലെ കങ്കലിപരയിൽ ഞായറാഴ്ചയാണ് സംഭവം. സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ ഇയാളെ മറികടക്കാനായി തുടർച്ചയായി പെൺകുട്ടി ഹോൺമുഴക്കിയത് സുധാമ ലാഡർ കേട്ടില്ല. തന്നെ അവഗണിക്കുകയാണെന്ന് കരുതിയ പെൺകുട്ടി ഇയാളുടെ അടുത്ത് വാഹനം നിർത്തി വഴക്കിടുകയും കൈയിൽ കരുതിയ കത്തികൊണ്ട് സുധാമയുടെ കഴുത്തിന് കുത്തുകയുമായിരുന്നു. ഇയാൾ ഉടൻ അടുത്ത ആശുപത്രിയിലേക്ക് ഓടിയെങ്കിലും വഴിയിൽ വീണ് മരണപ്പെട്ടു.

സംഭവ സ്ഥലത്ത് അമ്മയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പെൺകുട്ടിയെ മന്ദിർ ഹസൗഡിൽ വച്ചാണ് പൊലീസ് അറസ്റ്റുചെയ്തത്. കുത്താനുപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്

Leave a Reply