ചില്ലറയായി വില്‍ക്കുന്ന സാധനങ്ങള്‍ പേപ്പറിലോ പ്ലാസ്‌റ്റിക്‌ കവറിലോ പായ്‌ക്കുചെയ്‌തു നല്‍കുമ്പോള്‍ 5 % അധിക ജി.എസ്‌.ടി

0

ചില്ലറയായി വില്‍ക്കുന്ന സാധനങ്ങള്‍ പേപ്പറിലോ പ്ലാസ്‌റ്റിക്‌ കവറിലോ പായ്‌ക്കുചെയ്‌തു നല്‍കുമ്പോള്‍ 5 % അധിക ജി.എസ്‌.ടി. ഈടാക്കില്ലെന്നാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയതെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
ഭക്ഷ്യോത്‌പന്നങ്ങള്‍ക്കു പുതിയതായി ഏര്‍പ്പെടുത്തിയ 5% ജി.എസ്‌.ടി. കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയില്‍ സംശയങ്ങളുയര്‍ന്ന സാഹചര്യത്തിലാണു വിശദീകരണം. ജി.എസ്‌.ടി കൗണ്‍സില്‍ യോഗത്തില്‍ ബ്രാന്‍ഡഡ്‌ ഉല്‍പ്പന്നങ്ങള്‍ക്കാണ്‌ 5% ജി.എസ്‌.ടി ചുമത്താന്‍ തീരുമാനിച്ചതെന്നും അത്‌ പാടില്ലെന്ന്‌ കേരളം ആവശ്യപ്പെട്ടിട്ടില്ലെന്നും ധനമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ചെറുകിട വ്യാപാരികളും കുടുംബശ്രീയും മറ്റും പാക്കറ്റുകളിലാക്കി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക്‌ ജി.എസ്‌.ടി. ഈടാക്കില്ലെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ബ്രാന്‍ഡഡ്‌ ഉല്‍പ്പന്നങ്ങള്‍ക്ക്‌ നേരത്തെ തന്നെ 5% നികുതിയുണ്ട്‌. പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജി.എസ്‌.ടി. വകുപ്പിലെ ഉദ്യോഗസ്‌ഥരും താനും ചില സ്‌ഥാപനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അവിടെയൊന്നും ഈ ലൂസായി തൂക്കി നല്‍കുന്നവയ്‌ക്ക്‌ നികുതി ഈടാക്കുന്നില്ല.

Leave a Reply