ഇന്ധനവില അടിക്കടി കൂട്ടി ജനങ്ങളെ പിഴിയുന്ന എണ്ണക്കമ്പനികള്‍ നികുതിയിനത്തില്‍ സര്‍ക്കാരിന്‌ നല്‍കാനുള്ള കുടിശിക 448.05 കോടി രൂപ

0

ഇന്ധനവില അടിക്കടി കൂട്ടി ജനങ്ങളെ പിഴിയുന്ന എണ്ണക്കമ്പനികള്‍ നികുതിയിനത്തില്‍ സര്‍ക്കാരിന്‌ നല്‍കാനുള്ള കുടിശിക 448.05 കോടി രൂപ. കഴിഞ്ഞ മേയ്‌ 31 വരെയുള്ള കണക്കാണിത്‌.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി), ഭാരത്‌ പെട്രോളിയം (ബി.പി.സി.എല്‍) എന്നീ കമ്പനികള്‍ക്കാണ്‌ കുടിശികയുള്ളത്‌. മറ്റൊരു കമ്പനിയായ ഹിന്ദുസ്‌ഥാന്‍ പെട്രോളിയത്തിന്‌ (എച്ച്‌.പി.സി.എല്‍) കുടിശികയില്ല.വിവരാവകാശ പ്രവര്‍ത്തകന്‍ പത്തനംതിട്ട കല്ലറക്കടവ്‌ കാര്‍ത്തികയില്‍ ബി. മനോജിന്റെ അപേക്ഷയ്‌ക്കാണ്‌ എറണാകുളം ചരക്കുസേവന നികുതി വകുപ്പ്‌ സ്‌പെഷല്‍ സര്‍ക്കിള്‍ രണ്ടില്‍ നിന്നുള്ള മറുപടി.
അസസ്‌മെന്റ്‌ നടത്തിയത്‌ വഴി അധിക ബാധ്യതയുണ്ടായതാണ്‌ കുടിശിക ഇത്രയും പെരുകാന്‍ കാരണമെന്ന്‌ പറയുന്നു. അടിക്കടി ഇന്ധന വില വര്‍ധിച്ചതാണ്‌ കാരണം. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്‌ 30.08 ശതമാനവും ഡീസലിന്‌ 22.76 ശതമാനവും സെയില്‍സ്‌ ടാക്‌സ്‌ ഈടാക്കുന്നു. ഒരു രൂപ അഡീഷണല്‍ സെയില്‍സ്‌ ടാക്‌സ്‌, ഒരു ശതമാനം സെസ്‌ എന്നിങ്ങനെ രണ്ടിനും ഈടാക്കുന്നുണ്ട്‌. നികുതി കുടിശികയില്‍ 425.64 കോടിയും ബി.പി.സി.എല്ലിന്റേതാണ്‌. ഐ.ഒ.സിയുടെ കുടിശിക 62.41 കോടിയും

LEAVE A REPLY

Please enter your comment!
Please enter your name here