സഞ്ജയ് റാവത്തിന്‍റെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി

0

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ് നടത്തി.

രാ​വി​ലെ ഏ​ഴോ​ടെ സി​ഐ​എ​സ്എ​ഫി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ റാ​വത്തി​ന്‍റെ ബാ​ന്ധു​പ് മേ​ഖ​ല​യി​ലു​ള്ള വ​സ​തി​യി​ൽ റെ​യ്ഡി​നെ​ത്തി​യ​ത്. റാ​വ​ത്തി​നെ വ​സ​തി​യി​ൽ വ​ച്ച് ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്തു.

ഗോ​റെ​ഗാ​ൻ മേ​ഖ​ല​യി​ലെ പ​ത്ര ഛൗൾ ​വി​ക​സ​ന​ത്തി​ൽ റാ​വത്തും കു​ടും​ബ​വും 1,034 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ് ഇ​ഡി ആ​രോ​പി​ക്കു​ന്ന​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ലി​ൽ റാ​വ​ത്തി​ന്‍റെ ഭാ​ര്യ വ​ർ​ഷ​യു​ടെ പേ​രി​ലു​ള്ള 11.15 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ആ​സ്തി​ക​ൾ ഇ​ഡി അ​റ്റാ​ച്ച് ചെ​യ്തി​രു​ന്നു.

ന​ട​പ​ടി രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും വ്യാ​ജ തെ​ളി​വു​ക​ളാ​ണ് ഇ​ഡി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും റാ​വത്ത് പ്ര​സ്താ​വി​ച്ചു. മ​ര​ണം വ​രെ ബാ​ലാ​സാ​ഹി​ബ് താ​ക്ക​റെ​യു​ടെ മു​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടു​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

Leave a Reply