മിനി പമ്പയ്ക്കു മുന്നിൽ കണ്ടെത്തിയത് കുഴിബോംബുകളും വെടിക്കോപ്പുകളും

0

കുറ്റിപ്പുറം: 2018 ജൂലൈ 4 നാണ് ഭാരതപ്പുഴ പാലത്തിന്റെ തൂണിനു സമീപം പച്ച നിറത്തിലുള്ള സഞ്ചികൾ കണ്ടുകിട്ടിയത്. മിനി പമ്പയിൽ കാറ്റുകൊള്ളാനെത്തിയ യുവതിയും യുവാവുമാണ് ആദ്യം കണ്ടത്. സഞ്ചി തുറന്ന് നോക്കിയപ്പോൾ ചതുരാകൃതിയിൽ ഉള്ള ഏതാനം ബോക്സ്. സംശയം തോന്നിയതിനാൽ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പരിശോധിച്ചപ്പോൾ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന രീതിയിലുള്ള 5 ക്ലേമോർ കുഴിബോംബുകളും വെടിക്കോപ്പുകളുമാണു തീർഥാടനകേന്ദ്രമായ മിനി പമ്പയ്ക്കു മുന്നിൽ കണ്ടെത്തിയത്. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ വിശദമായ തിരച്ചിലിൽ കൂടുതൽ വെടിയുണ്ടകളും മറ്റ് സ്ഫോടന വസ്തുക്കളും പുഴയിൽനിന്ന് കണ്ടെത്തി. മലപ്പുറം എആർ ക്യാംപിലേക്കു മാറ്റിയ സ്ഫോടക വസ്തുക്കൾ പിന്നീട് വിദഗ്ധ സംഘമെത്തി നിർവീര്യമാക്കി.

കണ്ടെടുത്തത് ക്ലേമോർ വിഭാഗത്തിൽ പെട്ട കുഴിബോംബുകളായിരുന്നു. 5 കുഴിബോംബുകളായിരുന്നു ഉണ്ടായിരുന്നത് . മുൻവശത്തുള്ള 50 മീറ്റർ ചുറ്റളവിൽ, മുഴുവൻ ആളുകളുടെയും ജീവനെടുക്കാൻ ‘ക്ലേമോറുകൾ’ക്ക് കഴിയും. മുൻവശത്തുള്ള 50 മീറ്റർ ചുറ്റളവിൽ, മുഴുവൻ ആളുകളുടെയും ജീവനെടുക്കാൻ ‘ക്ലേമോറുകൾ’ക്ക് കഴിയും.ക്ലേമോർ മൈനുകൾക്കു പുറമെ ട്യൂബ് ലോഞ്ചർ, മെറ്റൽ കണക്ടർ, എസ്​എൽആർ തോക്കിൽ ഉപയോഗിക്കുന്ന അഞ്ഞൂറോളം തിരകൾ ഉൾപ്പെടെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്

Leave a Reply