മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ

0

ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സ്വർണക്കടത്ത് അന്വേഷണം തടസപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതായി കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ആദ്യം അന്വേഷണത്തിന് പിന്തുണ അറിയിച്ച മുഖ്യമന്ത്രി പിന്നീട് അന്വേഷണം തടസ്സപെടുത്താനാണ് ശ്രമിച്ചതെന്ന് ആരോപിച്ചു.

വിഷയം ഉയർന്നുവന്ന 2020 ൽ, ഇത് ഗുരുതരമായ വിഷയമാണെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നീട് കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ അന്വേഷണ ഏജൻസികൾ മുഴുവൻ പിന്തുണയും നൽകുമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. തൊട്ടടുത്ത ദിവസം മുതൽ കേസന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
കേസിൽ ഇപ്പോൾ സ്വപ്ന സുരേഷ് നടത്തിയത് നിർണായക വെളിപ്പെടുത്തലാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേസിൽ നിന്ന് പിന്മാറാൻ സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയതായാണ് റിപ്പോർട്ട്. കോടതിയിൽ മൊഴി നൽകുന്നത് തടയാൻ ശ്രമിക്കുന്നത് എന്തിനാണെന്നും ആർക്കു വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. സ്വപ്നക്ക് വാഗ്ദാനം ചെയ്ത പണം ആരുടേതാണെന്നും ഇതിന്റെ ശ്രോതസ് എന്താണെന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന് പ്രാധാന്യമുള്ളതെന്ന് മുൻപ് മുഖ്യമന്ത്രി വിശേഷിപ്പിച്ച കേസ് സ്വതന്ത്രമായി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കണമെന്നും രാജീവ് ചന്ദ്രശേഖർആവശ്യപ്പെട്ടു.

മനുഷ്യാവകാശത്തെ പറ്റിയും, അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റിയും സംസാരിക്കുന്നവർ ഇതിനെല്ലാം വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് വിഷയത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരൻ പറഞ്ഞു. ഡൽഹിയിൽ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇദ്ദേഹവും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് കറുത്ത മാസ്കണിഞ്ഞവരെ തടയുകയാണ്, പോലീസ് കൈയ്യേറ്റം ചെയ്യുന്നു. തെറ്റൊന്നും ചെയ്തില്ലെങ്കിൽ ഇങ്ങനെ ഭയക്കുന്നത് എന്തിനാണെന്നും വി മുരളീധരൻ ചോദിച്ചു. മുൻ കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിമാർ സുരക്ഷ ഇല്ലാതെ യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ ഗവർണർക്കുള്ളതിനെക്കൾ സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. കോൺഗ്രസ് സംസ്ഥാന സർക്കാരിനൊപ്പം നിൽക്കുകയാന്നെനും കേന്ദ്ര സഹമന്ത്രി വിമർശിച്ചു. മുഖ്യമന്ത്രിക്ക് ബ്ലാക്ക് സിൻഡ്രോമാണെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കൻ കുറ്റപ്പെടുത്തി. കേരളത്തിൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത സ്ഥിതിയാണെന്നും മുൻപൊരിക്കലും ഇത്തരമോരും അഴിമതി ആരോപണം ഉണ്ടായിട്ടില്ലെന്നും ടോം വടക്കൻ പറഞ്ഞു.
‘പിണറായി ഇതിന് ഉത്തരം പറയണം, അമ്മയെ ആശുപത്രിയിൽ എത്തിക്കണം’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനം തരണമെന്ന് വീട്ടമ്മ. മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിനിടെ വീട്ടിലേക്ക് പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചെന്നാണ് വീട്ടമ്മയുടെ പരാതി. പ്രായമായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് വീട്ടമ്മ പറഞ്ഞു.
തിരുവനന്തപുരം ശംഖുമുഖത്താണ് സംഭവം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് ഉത്തരം പറയണമെന്നും സമാധാനം തരണമെന്നും വീട്ടമ്മ പറഞ്ഞു. അമ്മയെ ആശുപത്രിയിൽ എത്തിക്കണമെന്നും വീട്ടമ്മ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ നിരവധി തവണ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചിരുന്നു. ഇതിലൊരു ഷെല്ലാണ് വീട്ടിൽ പതിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ നഗരത്തിലൊട്ടാകെ ബിജെപി, കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധമാണ് നടത്തിയത്. വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധമുണ്ടായി. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രണ്ടുപേർ വിമാനത്തിനുള്ളിൽ മുദ്രാവാക്യം മുഴക്കി. കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി കയറിയ ഇൻഡിഗോ വിമാനത്തിലാണ് പ്രതിഷേധം നടന്നത്.
‘യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ കയറിയത് മദ്യപിച്ച്’
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത് മദ്യപിച്ചാണെന്നാണ് ഇ പി ജയരാജൻ പറയുന്നത്. മുദ്രാവാക്യം വിളിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും ഇവർ എഴുന്നേൽക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുന്നേറ്റ് ബാഗെടുക്കുമ്പോളായിരുന്നു സംഭവമെന്ന് ജയരാജൻ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജൻ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിലുണ്ട്. വിമാനം ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ, ആർസിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം. മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് കറുത്ത വസ്ത്രം ധരിച്ചായിരുന്നു രണ്ട് യുവാക്കളുടെ പ്രതിഷേധം. ഇവരെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനാണ് നേരിട്ടത്. മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചവരെ ഇപി ജയരാജൻ തള്ളിമാറ്റി. യൂത്ത് കോൺഗ്രസുകാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് വിവരം.
തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല എന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറയുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിന് പുറത്ത് പിണറായിക്ക് പിന്തുണയുമായി നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും വിമാനത്താവള കവാടത്തിലെത്തി. വിമാനത്താവളത്തിന് പുറത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജപീരങ്കി പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമാറ്റിയതോടെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here