മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഇന്ന് 30 പേര്‍ കസ്റ്റഡിയില്‍

0

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ ഇന്ന് 30 പേര്‍ കസ്റ്റഡിയില്‍. രാവിലെ തളിപ്പറമ്പിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രിക്ക് വഴിയില്‍ രണ്ടിടത്ത് യൂവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തളിപ്പറമ്പിലേക്ക് എത്തുന്നതിനിടെ വഴിയില്‍ മുഖ്യമന്ത്രിക്കു നേരെ ഒറ്റയാള്‍ പ്രതിഷേധവുമുണ്ടായി. എല്ലാ സുരക്ഷാ വലയങ്ങളും ഭേദിച്ച് റോഡിലിറങ്ങിയ യുവാവ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇയാളെ പിന്നാലെ വന്ന പോലീസ് കസ്റ്റഡിയിലെടുരത്തു. വാഹനത്തില്‍ കയറ്റുന്നതിനിടെ സിപിഎം പ്രവര്‍ത്തകള്‍ ഇയാളെ മര്‍ദ്ദിച്ചു.

ഗസ്റ്റ് ഹൗസിനു മുന്നില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്.യു പ്രവര്‍ത്തകരെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ ഓടിയെത്തിയതോടെ പോലീസ് കെ.എസ്.യു പ്രവര്‍ത്തകരെ സ്ഥലത്തുനിന്ന് നീക്കി. പോലീസ് പോയശേഷം ഇവരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, മുഖ്യമന്ത്രിക്കെതിരെ തളിപ്പറമ്പ്് കില ക്യാംപസിനു മുന്നില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രവര്‍ത്തകരും പോലീസുമായി ഉന്തുംതള്ളുമുണ്ടായി.

പ്രതിഷേധങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി നിശ്ചയിച്ച സമയത്തു തന്നെ മുഖ്യമന്ത്രി കില ക്യാംപസിലെ ചടങ്ങിനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here