ഇന്ത്യയില്‍ ആദ്യമായി 400 രൂപയുടെ നാണയം പുറത്തിറക്കി

0

മഞ്ചേരി: ഇന്ത്യയില്‍ ആദ്യമായി 400 രൂപയുടെ നാണയം പുറത്തിറക്കി. ഒന്‍പതാമത്തെ സിഖ്‌ ഗുരുവായ ഗുരു തേഗ്‌ ബഹദൂറിന്റെ നാനൂറാം ജന്‍മദിനത്തിന്റെ ഭാഗമായാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുതിയ നാണയം പുറത്തിറക്കിയത്‌.
മുംബൈ നാണയ നിര്‍മ്മാണശാലയില്‍നിന്നു പുറത്തിറക്കിയ നാണയത്തിന്‌ 35 ഗ്രാം തൂക്കം വരും. അന്‍പത്‌ ശതമാനം വെള്ളിയും നാല്‍പ്പത്‌ ശതമാനം ചെമ്പും അഞ്ച്‌ ശതമാനം നിക്കലും ഉപയോഗിച്ചാണ്‌ ഈ നാണയം നിര്‍മിച്ചിട്ടുള്ളത്‌. കൊമെമ്മോറിയല്‍ വിഭാഗത്തില്‍ പുറത്തിറക്കിയിട്ടുള്ള നാണയം പൊതുവിപണിയിലിലേക്കിറക്കിയിട്ടില്ല. നേരത്തെ ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ മാത്രമേ നാണയം ലഭിക്കൂ. നാണയപ്രേമികള്‍ക്ക്‌ തങ്ങളുടെ ശേഖരത്തിലേക്ക്‌ മുതല്‍ക്കൂട്ടാനുള്ള ഈ സ്‌മരണികാ നാണയത്തിന്റെ വില 3445 രൂപയാണ്‌. സിഖ്‌ മതസ്‌ഥരുടെ അവസാന ഗുരുവായ ഗുരു ഗോവിന്ദ്‌ സിംഗിന്റെ 350 ാം ജന്മദിനത്തോടനുബന്ധിച്ച്‌ റിസര്‍വ്‌ ബാങ്ക്‌ രണ്ടു വര്‍ഷം മുമ്പ്‌ 350 രൂപയുടെ നാണയവും പുറത്തിറക്കിയിരുന്നു. മാത്രല്ല വിവിധ വിശേഷ അവസരങ്ങളിലായി 1000, 500, 200, 150, 100, 75, 60, 50, 125 തുടങ്ങിയ ഇന്ത്യന്‍ നാണയങ്ങളും റിസര്‍വ്‌ ബാങ്ക്‌ പുറത്തിറക്കിയിരുന്നു. തൃപ്പനച്ചി എ.യു.പി സ്‌കൂളിലെ സാമൂഹ്യശാസ്‌ത്ര അധ്യാപകനും പുരാവസ്‌തു സൂക്ഷിപ്പുകാരനുമായ എം.സി. അബ്‌ദുല്‍ അലിയുടെ കൈവശം ഈ നാ
ണയമെത്തിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here