അകത്ത് എന്തോ മാന്ത്രികത സംഭവിച്ചിരിക്കുന്നു’; അകത്ത് നിന്നും കത്തുന്ന മരത്തിന്റെ വീഡിയോ കാണാം..

0

വിചിത്രമായ ധാരാളം കാര്യങ്ങളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. പല കാഴ്ച്ചകളുടെയും ആധികാരികത തന്നെ സംശയത്തിലാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഇടിമിന്നലേറ്റതിനെ തുടർന്ന് ഒരു മരത്തിന്റെ ഉള്ളിൽ തീപിടിച്ച ദൃശ്യം എന്ന നിലയിലാണ് പുതിയ വീഡിയോ പ്രചരിക്കുന്നത്.

ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്ക് ‘ഇടിമിന്നലേറ്റതിനെ തുടർന്ന് ഒരു മരം അകത്തുനിന്നും കത്തുന്നു’ എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. വീഡിയോയുടെ ആധികാരികതയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, ഇതിന് മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. ഇത് ഫോട്ടോഷോപ്പ് ചെയ്തതാവാം എന്ന് അഭിപ്രായപ്പെട്ടവരുണ്ട് എങ്കിലും ഇത്തരം സംഭവങ്ങളുണ്ടാവുകയും അത് മുമ്പ് വാർത്തയാവുകയും ചെയ്തിട്ടുണ്ട് എന്ന് മറ്റ് പലരും അഭിപ്രായപ്പെട്ടു.

നിരവധിപ്പേർ വീഡിയോയ്‍ക്ക് രസകരമായ കമന്റുകളിട്ടു. ‘നരകത്തിലേക്കുള്ള വാതിൽ’ എന്നാണ് ഒരാൾ ഈ കാഴ്ചയെ വിശേഷിപ്പിച്ചത്. ‘അകത്ത് എന്തോ മാന്ത്രികത സംഭവിച്ചിരിക്കുന്നു’ എന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്നാൽ, ‘ഏതോ ഭൂ​ഗർഭഖനിയിൽ തീ പിടിച്ചതാവാം’ എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. എന്തായാലും നിരവധിപ്പേർ വീഡിയോ കാണുകയും കമന്റിടുകയും അത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

സാധാരണയായി ഇടിമിന്നലേറ്റാൽ മരത്തിന്റെ മുകൾ ഭാ​ഗം കത്തിപ്പോവാറുണ്ട്. അതുപോലെ വേരിനെ ബാധിക്കുകയും മരം നശിച്ച് പോവുകയും ചെയ്യാറുമുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായതാണ് ഈ മരത്തിന് സംഭവിച്ചത്. കാണുമ്പോൾ അത്ഭുതം എന്ന് തോന്നുന്ന കാഴ്ചയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here