മണിപ്പുരിലെ നോനി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്

0

ഇംഫാൽ: മണിപ്പുരിലെ നോനി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. 13 പേർക്കു പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. 23 പേരോളം മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച അർധരാത്രിയോടെ, മഖുവാം മേഖലയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ടുപുൾ യാർഡ് റെയിൽവേ നിർമ്മാണ ക്യാംപിനു സമീപമാണ് മണ്ണിടിഞ്ഞത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്.

മണ്ണിടിച്ചിലിനെ തുടർന്ന് തമെങ്ലോങ്, നോനി ജില്ലകളിലൂടെ ഒഴുകുന്ന ഇജയ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു. അവശിഷ്ടങ്ങൾ കുന്നുകൂടി ഇപ്പോൾ ഒരു ‘അണക്കെട്ട്’ പോലെ രൂപം കൊണ്ടിട്ടുണ്ടെന്നും ഇവ തകർന്നാൽ നോനി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയത്തിനു സാധ്യതയുണ്ടെന്നും നോനി ഡപ്യൂട്ടി കമ്മിഷണർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here