സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അക്രമം യുഡിഎഫിന്‍റെ ശൈലി അല്ലെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന വ്യാപകമായ അക്രമത്തിനിടയില്‍ സിപിഎം ഗാന്ധി പ്രതിമ തകര്‍ത്തു. പിണറായി വിജയന്‍ സ്വര്‍ണക്കടത്ത് നടത്തിയതിന് ഗാന്ധി പ്രതിമ എന്തു ചെയ്‌തെന്നും ചെന്നിത്തല പരിഹസിച്ചു.

വിമാനത്തില്‍ ഉണ്ടായ അനിഷ്ട സംഭവത്തിന് കാരണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആണെന്നും ചെന്നിത്തല ആരോപിച്ചു. ജയരാജന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആണോ? എന്തിനാണ് പ്രതിഷേധക്കാരെ കായികപരമായി നേരിട്ടത്. ജയരാജന്‍റെ പേരില്‍ വധശ്രമത്തിന് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കെപിസിസി ഓഫീസ് തകര്‍ത്ത സംഭവം അംഗീകരിക്കാന്‍ കഴിയില്ല. വിമാനത്തിലെ പ്രതിഷേധം നേതൃത്വം അറിഞ്ഞുകൊണ്ടല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here