മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവുമായി പിസി ജോര്‍ജ്ജ്

0

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവുമായി പിസി ജോര്‍ജ്ജ് . പിണറായി വിജയൻ സ്വർണക്കള്ളക്കടത്തകാരനാണ്. 22 തവണ സ്വർണം കടത്തി.ഇരുപത്തി മൂന്നാം തവണയാണ് പിടിച്ചത്. 630 കിലോ സ്വർണം കടത്തിയെന്നും അദ്ദേഹം ആരോപിച്ചു. സത്യങ്ങൾ പുറത്ത് വരാതിരിക്കാനാണ് തനിക്കെതിരായ കേസുകൾ. സ്വപ്നയുമായി ഗൂഡാലോചന നടത്തിയിട്ടില്ല
കണ്ടതെല്ലാം പരസ്യമായിട്ടാണ്സ്വപ്നയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേൾക്കുന്നത്. ഇ.പി.ജയരാൻ മഠയനാണ്.വിമാനത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ നേരിട്ടത് ശരിയല്ല. കേരളം ഭരിച്ചതിൽ ഏറ്റവും വലിയ അഴിമതി സർക്കാരാണ് പിണറായിയുടേത്.കേസെടുത്ത് പേടിപ്പിക്കാൻ നോക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിന്, മുന്‍പ് മുഖ്യമന്ത്രി പറഞ്ഞ മറുപടി പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്ന സുരേഷുമായുള്ള പരിചയമെങ്ങനയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ് ഓഫീസ് പിആര്‍ഒ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസിൽ ചർച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓർമയില്ലെങ്കിൽ കോടതി വഴി ഓർമിപ്പിക്കാമെന്നുമായിരുന്നു ഇന്നലെ സ്വപ്ന സുരേഷിന്‍റെ വെല്ലുവിളി. ഇതിനുള്ള മറുപടി എന്ന നിലിയിലാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടി ഓഫീസ് പങ്കുവെച്ചത്.

13.10.2020 ല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ റീജിയണല്‍ ഹെഡ് ആര്‍ അജയ്ഘോഷ് ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്‍ന സുരേഷിനെ പരിചയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട് വീഡിയോയില്‍

LEAVE A REPLY

Please enter your comment!
Please enter your name here