സൈന്യത്തിലേക്കുള്ള റിക്രൂട്ടിംഗ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം

0

ന്യൂഡൽഹി: സൈന്യത്തിലേക്കുള്ള റിക്രൂട്ടിംഗ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം. യുവാക്കളെ വിഢികളാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. ബിഹാറിലെ മുസാഫർപുരിലും ബക്സറിസലും പ്രതിഷേധം അരങ്ങേറി.

യു​വാ​ക്ക​ൾ ട്രെ​യി​ൻ ത​ട​യു​ക​യും ദേ​ശീ​യ​പാ​ത​ക​ൾ ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു. രാ​ജ​സ്ഥാ​നി​ൽ യു​വാ​ക്ക​ൾ ഡ​ൽ​ഹി-​ജ​യ്പു​ർ ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധം ചെ​റി​യ തോ​തി​ൽ അ​ക്ര​മാ​സ​ക്ത​മാ​യി.

നാ​ല് വ​ർ​ഷ​ത്തെ സൈ​നി​ക സേ​വ​ന​ത്തി​നു ശേ​ഷം ത​ങ്ങ​ൾ മ​റ്റൊ​രു ജോ​ലി​ക്കാ​യി വീ​ണ്ടും പ​ഠി​ക്കേ​ണ്ടി വ​രി​ല്ലേ​യെ​ന്നാ​ണ് യു​വാ​ക്ക​ൾ ചോ​ദി​ക്കു​ന്ന​ത്. നാ​ല് വ​ർ​ഷ​ത്തി​നു ശേ​ഷം തൊ​ഴി​ൽ അ​ന്വേ​ഷി​ക്കു​മ്പോ​ൾ ത​ങ്ങ​ളു​ടെ അ​തേ പ്രാ​യ​ത്തി​ലു​ള്ള​വ​രേ​ക്കാ​ൾ പി​ന്നി​ൽ പോ​കി​ല്ലേ​യെ​ന്നും ഇ​വ​ർ ചോ​ദി​ക്കു​ന്നു. പ്ര​ധാ​ന​മാ​യും സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലെ ശ​മ്പ​ളം, പെ​ൻ​ഷ​ൻ ചെ​ല​വു​ക​ൾ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ന്‍റ് കേ​ന്ദ്രം പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഗ്നി​പ​ഥി​ലേ​ക്ക് 17 നും 21 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 45,000 യു​വാ​ക്ക​ളെ​യാ​ണ് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​വ​ർ​ക്ക് 30,000-40,000 രൂ​പ​യാ​ണ് ശ​മ്പ​ളം സി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മ​റ്റ് അ​ല​വ​ൻ​സു​ക​ളും പെ​ൻ​ഷ​നു​ക​ളും ന​ൽ​കി​ല്ല. നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം അ​ഗ്നി​വീ​ർ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 25 ശ​ത​മാ​നം പേ​രെ പെ​ൻ​ഷ​ൻ, ഇ​ൻ​ഷ്വ​റ​ൻ​സ്, സ​ബ്സി​ഡി, പെ​ൻ​ഷ​ൻ ആ​നൂ​കൂ​ല്യ​ങ്ങ​ൾ സ​ഹി​തം സ്ഥി​രം സ​ർ​വീ​സി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തും. ‌എ​ന്നാ​ൽ, നേ​ര​ത്തേ​യു​ള്ള നാ​ലു വ​ർ​ഷ​ത്തെ സേ​വ​ന​കാ​ലം ശ​മ്പ​ള​വും പെ​ൻ​ഷ​നും നി​ർ​ണ​യി​ക്കു​മ്പോ​ൾ ക​ണ​ക്കാ​ക്കി​ല്ല.

പു​റ​ത്താ​കു​ന്ന 75 ശ​ത​മാ​നം പേ​ർ​ക്കും പെ​ൻ​ഷ​നോ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളോ ഇ​ല്ലാ​തെ സൈ​നി​ക സേ​വ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​രും. അ​വ​ർ​ക്ക് ല​ഭി​ക്കു​ക 11.71 ല​ക്ഷം രൂ​പ​യു​ടെ സേ​വാ​നി​ധി പാ​ക്കേ​ജാ​ണ്. സൈ​നി​ക​ർ​ക്ക് ന​ൽ​കേ​ണ്ടി​വ​രു​ന്ന ഉ​യ​ർ​ന്ന ശ​മ്പ​ള​വും പെ​ൻ​ഷ​നും ലാ​ഭി​ക്കു​ക വ​ഴി ഈ ​തു​ക ആ​യു​ധ​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടാ​മെ​ന്നാ​ണ് കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here