എവിടെ നിന്നെങ്കിലും എന്തെങ്കിലും കേട്ട് വന്ന് പറയുന്ന ആളാണ് മാത്യു കുഴൽനാടൻ എംഎൽഎ എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

0

എവിടെ നിന്നെങ്കിലും എന്തെങ്കിലും കേട്ട് വന്ന് പറയുന്ന ആളാണ് മാത്യു കുഴൽനാടൻ എംഎൽഎ എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിലവാരമില്ലാത്ത ആളാണ് കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകൾ വീണക്ക് എതിരായ തെളിവുകൾ അദ്ദേഹം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഇ പി ജയരാജൻ ആരോപിച്ചു.

സ്വപ്ന സുരേഷ് പറയുന്നത് കേട്ട് ഭരിക്കാനല്ല ഇവിടെ നിൽക്കുന്നത്. ഉയർന്ന രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാൻ പറ്റൂ. സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതിയായി അകത്ത് കിടന്ന സ്ത്രീ ആർഎസ്എസ് ക്യാമ്പിൽ നിന്നും പുറത്ത് വരുമ്പോൾ യുഡിഎഫ് പൂമാലയിട്ട് സ്വീകരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇ പി ജയരാജന്റെ വാക്കുകൾ:

അവർ പറയുന്നത് കേട്ട് ഭരിക്കാനാണോ ഇവിടെ നിൽക്കുന്നത്? എത്ര നിലവാരമില്ലാത്ത അഭിപ്രായങ്ങളാണ് പറയുന്നത്. ഇത് രാഷ്ട്രീയമാണ്. ഉയർന്ന രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാൻ പറ്റൂ. ഏതെങ്കിലും ആരെങ്കിലും പറയുന്നത് കേട്ട് അതിന്റെ പിന്നാലെ നടക്കലല്ല ശരിയായ രാഷ്ട്രീയം. എന്ത് കുഴൽനാടൻ, എവിടെനിന്നെങ്കിലും എന്തെങ്കിലും കേട്ട് വന്ന് പറയുന്ന, നിലവാരമില്ലാത്ത ഒരാൾ.

പ്രോട്ടോക്കോൾ ലംഘിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നടപടി എടുക്കണം. ശരിയായ നിലപാട് മാത്രമേ സർക്കാർ സ്വീകരിച്ചിട്ടുള്ളൂ.അദ്ദേഹം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ഇന്ന് വാർത്ത വന്നില്ലേ. പണ്ട് തലവെട്ടിയിട്ടില്ലേ. എന്റെ ഭാര്യയുടെ പടം തലവെട്ടിയിട്ട് സ്വപ്ന സുരേഷിന്റെ തലവെച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിട്ടില്ലേ. ഇവരൊക്കെ അല്ലേ ചെയ്തത്. എന്തും ചെയ്യുക, ഏത് വൃത്തികേടും ചെയ്യുക സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതിയായി അകത്ത് കിടന്ന് 20 പ്രാവശ്യം സ്വർണ്ണ കള്ളക്കടത്ത് നടത്തി എന്ന് പറഞ്ഞൊരു സ്ത്രീ പുറത്ത് വരുമ്പോൾ പൂമാലയുമായിട്ട്, ആർഎസ്എസ് ക്യാമ്പിൽ നിന്നല്ലേ വരുന്നത്. ആർഎസ്എസിന്റെ കേന്ദ്രത്തിൽ നിന്ന് പരിശീലിച്ചിട്ടല്ലേ വരുന്നത്, പൂമാലയിട്ട് സ്വീകരിക്കാൻ യുഡിഎഫ്. ഇവർ രണ്ട് പേരും കൂടി ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന ഈ കള്ളത്തരം, വൃത്തികെട്ട രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും.

LEAVE A REPLY

Please enter your comment!
Please enter your name here