കാസർകോട് നേരിയ ഭൂചലനം

0

കാസർകോട്: ജില്ലയിലെ ചില സ്ഥങ്ങളിൽ നേരിയ ഭൂചലനം. പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 7.45ഓടെയാണ് വലിയ ശബ്ദത്തോടെ ഭൂചലനമുണ്ടായത്. 

കർണ്ണാടകയിലെ കുടകാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കുടകിന് അഞ്ച് കിലോമീറ്റർ പരിധിയിലും നേരിയ ഭൂചലനമുണ്ടായി. നാല് സെക്കൻഡോളം ഭൂചലനം നീണ്ടുനിന്നതായി പ്രദേശവാസികൾ പറയുന്നു. 

റിക്ടർ സ്‌കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here