കാപ്പാ ഉത്തരവ്‌ ലംഘിച്ചതിന്‌ ഗുണ്ടയ്‌ക്ക് ഒന്നര വര്‍ഷം തടവ്‌

0

കായംകുളം: കാപ്പാ ഉത്തരവ്‌ ലംഘിച്ചതിന്‌ ഗുണ്ടയ്‌ക്ക് ഒന്നര വര്‍ഷം തടവ്‌. കൃഷ്‌ണപുരം ഞക്കനാല്‍ അനൂപ്‌ ഭവനത്തില്‍ അനൂപി(ശങ്കര്‍-24)നാണ്‌ കായംകുളം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഡോ.ടി.അമൃത ഒന്നര വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചത്‌.
പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്‌ ഇയാള്‍. കഴിഞ്ഞ വര്‍ഷം ജനുവരി 25 ന്‌ ഇയാളെ എറണാകുളം മേഖലാ ഡി.ഐ.ജി ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത്‌ വിലക്കി ഉത്തരവിറക്കിയിരുന്നു. ഇത്‌ ലംഘിച്ച്‌ ഇയാള്‍ രണ്ടു തവണ കായംകുളം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിച്ച്‌ കുറ്റകൃത്യം നടത്തി. ഇതേത്തുടര്‍ന്നാണ്‌ ശിക്ഷ വിധിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി എ.പി.പി: ഫരീദ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here