എസ്‌ബിഐയുടെ ഓൺലൈൻ ബാങ്കിങ് സേവനം തടസ്സപ്പെട്ടതായി പരാതി

0

ന്യൂഡൽഹി: എസ്‌ബിഐയുടെ ഓൺലൈൻ ബാങ്കിങ് സേവനം തടസ്സപ്പെട്ടതായി പരാതി. കഴിഞ്ഞ മണിക്കൂറുകളിൽ ഓൺലൈൻ വഴി ഇടപാടുകൾ നടത്താൻ സാധിക്കുന്നില്ലെന്ന് കാണിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഉപഭോക്താക്കളുടെ പരാതികൾ നിറയുകയാണ്.

സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. അക്കൗണ്ട് ബാലൻസ് പോലും ചെക്ക് ചെയ്യാൻ സാധിക്കുന്നില്ല എന്ന തരത്തിൽ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മണിക്കൂറുകളിൽ പണം പിൻവലിക്കാനോ, പണം കൈമാറാനോ സാധിക്കുന്നില്ല എന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ പരാതികൾ നിറഞ്ഞത്.

ഉടൻ പ്രശ്നം പരിഹരിക്കണമെന്ന് അഭ്യർത്ഥിക്കുന്നവരും നിരവധിയുണ്ട്. ഉത്തരവാദികൾക്കെതിരെ പിഴ ചുമത്തണമെന്നാണ് ചില കമന്റുകൾ. എസ്‌ബിഐയുടെ ഔദ്യോഗിക ആപ്പായ യോനോ ആപ്പ് തുറക്കാൻ കഴിയുന്നില്ലെന്നാണ് മറ്റൊരു കമന്റ്. വെബ് പോർട്ടലിൽ കയറിയും എസ്എംഎസ് ആയും പരാതി നൽകാനാണ് എസ്‌ബിഐയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here