നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണ് മരിച്ചു

0

നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ഏനമാവ് റെഗുലേറ്ററിന് സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാം (61) ആണ് മരിച്ചത്. 15 വർഷമായി കുവൈറ്റിലെ മുസ്തഫ കരാമ കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇന്നലെ നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്തിരുന്നു.

നാട്ടിലേക്ക് യാത്ര തിരിക്കേണ്ടതിന്റെ തലേ ദിവസമാണ് അബ്ദുൽ കലാം കുഴഞ്ഞു വീണത്. തുടർന്ന് കുവൈറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യ – ഷംസിയ. മകൾ – ആയിഷ.

Leave a Reply