ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന് ആഴ്ചയിൽ ഓരോ പെട്ടി വീതം മദ്യകുപ്പികൾ അയക്കാറുണ്ടെന്ന് അകാലി ദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ

0

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന് ആഴ്ചയിൽ ഓരോ പെട്ടി വീതം മദ്യകുപ്പികൾ അയക്കാറുണ്ടെന്ന് അകാലി ദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ. പഞ്ചാബ് സർക്കാർ കെജ്രിവാൾ ആണ് നയിക്കുന്നതെന്നും സിങ് ആരോപിച്ചു.

‘അരവിന്ദ് കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രി മാനിന് എല്ലാ ആഴ്ചയും ഓരോ പെട്ടി മദ്യകുപ്പികൾ വീതം ഡൽഹിയിൽ നിന്ന് അയക്കാറുണ്ട്. പഞ്ചാബ് സർക്കാരിനെ നയിക്കുന്നത് കെജ്രിവാളാണ്.

എല്ലാ ആഴ്ചയും ഓരോ പെട്ടി മദ്യകുപ്പികൾ അയച്ചിട്ട് മാനിനോട് ഓഫീസിൽ തുടരാനും അവിടെ ആസ്വദിക്കാനും പറയും. എന്നിട്ട് കെജ്രിവാൾ പഞ്ചാബ് സർക്കാരിനെ നയിക്കും,’ സുഖ്ബീർ സിങ് ബാദലിനെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് കാരണം ആംആദ്മി പാർട്ടി സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. സിദ്ദു ഉൾപ്പെടെയുള്ള വി.വി.ഐ.പികളുടെ സുരക്ഷ റദ്ദാക്കിയെന്ന് സർക്കാരാണ് കൊലയാളികളെ അറിയിച്ചത്. ഇതാണ് ഇപ്പോൾ സിദ്ദുവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂണെയിൽ നിന്നാണ് പ്രതി പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. സന്തോഷ് ജാദവ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here