എറണാകുളം സ്വദേശിയായ യുവാവിനെ ബെംഗളൂരു ഒലിമംഗലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0

ബെംഗളൂരു: എറണാകുളം സ്വദേശിയായ യുവാവിനെ ബെംഗളൂരു ഒലിമംഗലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ എടത്തല എട്ടുകാട്ടില്‍ വീട്ടില്‍ അഷ്റഫിന്റെയും റംലയുടെയും മകന്‍ മുഹമ്മദ് ഷഹദിനെയാണ് (24) കണ്ടെത്തിയത്. ഹൈദരാബാദ് വിമാനത്താവളത്തിലെ കാര്‍ഗോവിഭാഗം ജീവനക്കാരനാണ്.

നാട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഷഹദുമായി ഒമ്പതാം തീയതിമുതല്‍ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ ഷഹദ് ബെംഗളൂരുവില്‍ തങ്ങുകയായിരുന്നു. ഒലിമംഗലയിലെ വീട്ടില്‍ താമസിച്ചിരുന്ന ഷഹദിനെ രണ്ടുദിവസമായിട്ടും പുറത്തുകാണാതിരുന്നതോടെ സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസിനെ വിവരമറിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലത്തുവീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നേരത്തേ ഷഹദിന്റെ സുഹൃത്തുക്കള്‍ താമസിച്ചിരുന്ന വീടാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here