മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

0

മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂർ സ്വദേശി ഷാജി, മകൻ ജ്യോതിരാദിത്യ എന്നിവരാണ് മരിച്ചത്. വട്ടപ്പൊയിൽ പന്നിയോട് കുളത്തിൽ നീന്തൽ പഠിക്കവെയാണ് അപകടം സംഭവിച്ചത്. മകൻ വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കവെയാണ് ഷാജിയും അപകടത്തിൽപ്പെട്ടത്.

മരിച്ച ഷാജി ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് മാനേജരാണ്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. തുടർപഠനത്തിന് നീന്തൽ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടർന്നാണ് നീന്തൽ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here