കട്ടപ്പന: വണ്ടന്‍മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ഭര്‍ത്താവിനെ എം.ഡി.എം.എ. കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്‌റ്റില്‍. സൗമ്യയ്‌ക്കു നല്‍കാനായി കോഴിക്കോട്ടുനിന്ന് എം.ഡി.എം.എ. സംഘടിപ്പിച്ചു കൊടുത്ത കോഴിക്കോട് പന്തീരന്‍കാവ് വില്ലേജില്‍ പാലാഴി ഭാഗത്ത് സരോവരം വീട്ടില്‍ ശ്യാം റോഷ്(25) ആണ് പിടിയിലായത്.
മറ്റൊരാളില്‍നിന്നു സംഘടിപ്പിച്ച എം.ഡി.എം.എ, മുമ്പു പിടിയിലായ ഷെഫിന്‍ഷായ്‌ക്കായിരുന്നു കൈമാറിയത്. ഇയാള്‍ മുഖേനയാണ് കാമുകന്‍ എം.ഡി.എം.എ. സൗമ്യയ്‌ക്കു നല്‍കിയത്