രണ്ട് പെൺകുട്ടികൾ ഒരുമിച്ച് നടന്നാൽ സ്വവർഗ്ഗാനുരാഗികൾ..! യൂണിഫോമിലെ ചുളിവിനെ പോലും ലൈംഗികമായി വ്യാഖ്യാനിക്കും; ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചെന്നും വിദ്യാർത്ഥിനികൾ; ചേർത്തല എസ്എച്ച് കോളജ് വൈസ് പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണം

0

ചേർത്തല: ചേർത്തല എസ് എച്ച് കോളേജ് നഴ്സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി നഴ്സിംഗ് വിദ്യാർത്ഥികൾ. കോളജ് വൈസ് പ്രിൻസിപ്പൽ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് വിദ്യാർഥികളുടെ പരാതി. വിദ്യാർഥികളുടേത് ഗുരുതര പരാതിയെന്നാണ് നഴ്‌സിങ്ങ് കൗൺസിലിന്റെ റിപ്പോർട്ട്. ആരോഗ്യസർവകലാശാലയ്ക്ക് കൈമാറിയ ഈ റിപ്പോർട്ടിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്.

നഴ്‌സിങ്ങ് വിദ്യാർഥികളെ കൊണ്ട് നിർബന്ധിപ്പിച്ച് ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചതായും പരാതിയിൽ പറയുന്നു. രണ്ട് കുട്ടികൾ ഒരുമിച്ച് നടന്നാൽ സ്വവർഗാനുരാഗികളാണോ എന്ന തരത്തിൽ വൈസ് പ്രിൻസിപ്പൽ ലൈംഗികമായി അധിക്ഷേപിക്കുമെന്നും. യൂണി ഫോമിലെ ചുളിവിനെ പോലും ലൈംഗികമായി വ്യാഖ്യാനിക്കുന്നുവെന്നും വിദ്യാർഥിനികൾ പറയുന്നു. വെള്ളിയാഴ്ച നഴ്‌സിങ്ങ് കൗൺസിൽ അംഗങ്ങൾ എസ്ച്ച് കോളജ് നഴ്‌സിങ്ങിലെ വിദ്യാർഥിനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിരന്തരം വൈസ് പ്രിൻസിപ്പൽ മാനസികമായും വൈകാരികമായും പീഡിപ്പിച്ചതായി വിദ്യാർഥിനികൾ മൊഴി നൽകി.

കുട്ടികളെ കൊണ്ട് നിരന്തരം ആശുപത്രിഭാഗങ്ങൾ ക്ലീൻ ചെയ്യിക്കുന്നതായും, വാഷ്‌ബേസിൻ കഴുകിക്കുക്കുന്നതായും തറ തുടപ്പിക്കുന്നതായും പരാതിയിൽ പറയുന്നു. കൂടാതെ ഡോക്ടർമാരുടെ ചെരുപ്പ് നിർബന്ധിച്ച് വൃത്തിയാക്കിക്കുന്നതായു വിദ്യാർഥികൾ ആരോപിക്കുന്നു.

ഹോസ്റ്റൽ ജയിലിന് സമാനമാണെന്ന് വിദ്യാർഥിനികൾ പറയുന്നു. ഒഴിവുദിവസങ്ങളിൽ പോലും പുറത്തുപോകാൻ അനുവാദമില്ല. മാതാപിതാക്കളുമായി ഫോൺവിളിക്കാൻ പോലും അനുമതിയില്ല. ക്രിസ്ത്യാനികളല്ലാത്ത വിദ്യാർഥികളും പള്ളിയിൽ പോകണം. ഇല്ലെങ്കിൽ അധികൃതർ ശിക്ഷിക്കുന്നതായും വിദ്യാർഥിനികൾ നഴ്‌സിങ് കൗൺസിൽ അംഗങ്ങൾക്ക് മുൻപാകെ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നഴ്‌സിങ്ങ് കോളജിൽ അടിയന്തരമായി പിടിഎ യോഗം വിളിക്കാൻ നഴ്‌സിങ് കൗൺസിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply