ടിവി താരം കൈലിയ പോസി മരിച്ച നിലയില്‍

0

 
വാഷിങ്ടന്‍: പ്രശസ്ത ടിവി താരം കൈലിയ പോസിയെ മരിച്ച നിലയില്‍ കണ്ടെത്തി. 16 വയസ്സായിരുന്നു. ആത്മഹത്യയാണെന്നു കുടുംബം അറിയിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

കനേഡിയന്‍ അതിര്‍ത്തിക്കു സമീപം ബിര്‍ച്ച് ബേ സ്‌റ്റേറ്റ് പാര്‍ക്കിലാണ് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. അമ്മ മാര്‍സി പോസിയാണ് മരണവിവരം സമൂഹമാധ്യമത്തില്‍ ആദ്യം പങ്കുവച്ചത്.

അമേരിക്കന്‍ ടിവി ചാനലായ ടിഎല്‍സിയില്‍ സംപ്രേഷണം ചെയ്ത ‘ടോഡ്‌ലേഴ്‌സ് ആന്‍ഡ് ടിയാരാസ്’ എന്ന ഷോയിലൂടെയാണ് കൈലിയ പോസി പ്രശസ്തയായത്. 2012ല്‍, അഞ്ചാമത്തെ വയസ്സിലാണ് കൈലിയ ഷോയിലെ ഒരു എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ചിരിച്ചുകൊണ്ട് കൈലിയ നില്‍ക്കുന്ന മീം വൈറലായതോടെ ആഗോളതലത്തില്‍ ശ്രദ്ധ നേടി.
ലിന്‍ഡന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ കൈലിയ, മിസ് ടീന്‍ വാഷിങ്ടന്‍ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

Leave a Reply